May 20, 2024

പത്മപ്രഭ പാട്ടരുവിയില്‍ നീനു മോഹനെ ആദരിച്ചു    

0
Img 20240108 Wa0104

 

കല്‍പ്പറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം പാട്ടരുവി ഏഴാം ലക്കത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഡോ. അംബേദ്ക്കര്‍ മാധ്യമ പുരസ്‌കാരം നേടിയ മാതൃഭൂമി കല്‍പ്പറ്റ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ നീനു മോഹന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രേംനസീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ നീനുവിനെ പൊന്നാടയണിയിച്ചു. പ്രേം നസീറിനു വേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വയനാടന്‍ ഗായകരായ എം.ജി. അല്‍ഫോണ്‍സ, ഐ. ശ്രീജ, സി. വേണു, അനീഷ് ജോസ്, ഡി.എന്‍. ദേവദാസ്, കെ.പി. രവീന്ദ്രന്‍, കെ.ഗോപിനാഥ്, പ്രേംജിത്ത് തുടങ്ങിയവര്‍ ആലപിച്ചു. പാട്ടരുവി ജന. കണ്‍വീനര്‍ എസ്.സി. ജോണ്‍, ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശന്‍, വൈസ് പ്രസിഡന്റ് ഇ. ശേഖരന്‍, ജോ. സെക്രട്ടറി സി. അബ്ദുള്‍ സലാം, വി.കെ. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. പത്മപ്രഭ ഗ്രന്ഥാലയം പാട്ടരുവി എട്ടാം ലക്കം ഫിബ്രവരി നാലിനു 4.30 -നു എം.പി. വീരേന്ദ്ര കുമാര്‍ ഹാളില്‍ നടക്കും. പി. ഭാസ്‌കരന്‍ – ഗിരീഷ് പുത്തഞ്ചേരി അനുസ്മരണമായാണ് പരിപാടി. അവരുടെ സംഭാവനയായ പത്തു വീതം ഗാനങ്ങളാണ് ആലപിക്കുക. പാടാന്‍ ആഗ്രഹിക്കുന്നവര്‍ 96564 97147 നമ്പറില്‍ റജിസ്റ്റര്‍ ചെയ്യണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *