October 10, 2024

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ബാങ്കിന് മുമ്പില്‍ ധര്‍ണ നടത്തി

0
20240113 151027

 

കല്‍പ്പറ്റ: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വയനാട് , കേരള ബാങ്ക് ജില്ലാ കേന്ദ്രത്തിന്റെ മുമ്പില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ ധര്‍ണ്ണ നടത്തി . വയ്‌നാട് ജില്ല പഞ്ചായത്തു പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ധര്‍ണ്ണ ഉദ്ഘടനം ചെയ്തു .കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് എ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു .ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഏചോം ഗോപി , കേരള പ്രൈമറി ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ കെ കേളപ്പന്‍ , കേരള പ്രൈമറി ബാങ്ക് റിട്ടയറീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അലവി വടക്കേതില്‍ , എച് എം എസ് ജില്ലാ പ്രസിഡണ്ട് രാജുകൃഷ്ണ , ആള്‍ കേരള ബാങ്ക് എംപ്ലോയീസ് റിട്ടയറീസ് ഫെഡറേഷന്‍ സെക്രട്ടറി  ബാലകൃഷ്ണന്‍ , ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി പി ജെ ജോയ് , എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിജു എന്‍. ഡി , എം ശ്രീധരന്‍ നായര്‍ , കെ വി ജോയ് ,പി ആലി തുടങ്ങിയവര്‍ പ്രസംഗിച്ചു .കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ്  രാമകൃഷ്ണന്‍ പി മുഖ്യപ്രഭാഷണം നടത്തി,പെന്‍ഷന്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുക,ഏക പക്ഷീയമായി നിര്‍ത്തലാക്കിയ ഡി എ പുനസ്ഥാപിക്കുക ,പെന്‍ഷന്‍ കേരള ബാങ്കിലൂടെ അനുവദിക്കുക ,റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പ്രതിനിധിയെ പെന്‍ഷന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക ,പെന്‍ഷന്‍ ബോര്‍ഡിന്റെ നേതൃത്യത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത് .ജില്ലാ സെക്രട്ടറി .ടി സൂപ്പി സ്വാഗതവും , ടി കെ ഹരിദാസ് നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *