ജില്ലാ എം.ആർ.എസ് കായിക മീറ്റ് സംഘടിപ്പിച്ചു
കണിയാമ്പറ്റ: ജി.എം.ആർ.എസിൽ നടന്ന വയനാട് ജില്ലാ എം.ആർ.എസ് കായിക മീറ്റിന്റെ സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 5 എം.ആർ.എസുകളിൽ നിന്നുമായി നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്തു.പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥി കൾക്കായി കണിയാമ്പറ്റ ജി.എം.ആർ എസ്സിലാണ് ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ മത്സരത്തിൽ ഇ.എം.ആർ.എസ് പൂക്കോടും, ആൺകുട്ടികൾക്കായുള്ള ഫുട്ബോൾ മത്സരത്തിൽ എ.എം.എം.ആർ എന്ന് നല്ലൂർനാടും, പെൺകുട്ടികൾക്കായുള്ള കബഡി മത്സരത്തിൽ ജി.എം.ആർ.എസ് കണിയാമ്പറ്റയും, ആൺകുട്ടികളുടെ മത്സരത്തിൽ എ.എം.എം.ആർ.എസ് നല്ലൂർനാടും, ആൺകുട്ടികളുടെ ഷട്ടിൽ മത്സരത്തിൽ ആർ.ജി.എം ആർ.എച്ച്.എസ്.എസ് നൂൽപുഴയും , പെൺകുട്ടികളുടെ മത്സരത്തിൽ ജി.എം.ആർ.എസ് കണിയാമ്പറ്റയും ചാംപ്യൻമാരായി. ജി.എം.ആർ.എസ് കണിയാമ്പറ്റ ജീവനക്കാർക്കായുള്ള ഫുട്മ്പോൾ മത്സരത്തിലെ ജേതാക്കളായി. മാനന്തവാടി ട്രൈബൽ ഡവലപ്മെൻറ് ഓഫിസർ സി. ഇസ്മയിൽ അധ്യക്ഷനായി ഐ.ടി.സി.പി അസി. പ്രോജക്ട് ഓഫിസർ എൻ.ജെ. റെജി, എം.ആർ.എസ്സുകളിലെ ഹെഡ്മാസ്റ്റർമാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവർ ആശംസ അർപ്പിച്ചു.
Leave a Reply