കടമാന്‍തോട് ഡാം പദ്ധതിയുടെ ലൈഡാര്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പുൽപ്പള്ളി : കടമാൻ തോട് ഡാം പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ലൈഡാർ സർവേയുടെ റിപ്പോർട്ടാണ് ചൊവ്വാഴ്ച കാവേരി പ്രൊജക്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. പദ്ധതി എത്രത്തോളം ജനങ്ങളെ ബാധിക്കും, എത്രപേരെ കുടിയൊഴുപ്പിക്കണം, എത്രയിടങ്ങളിലേക്ക് ജലമെത്തിക്കാൻ കഴിയും തുടങ്ങിയ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടിൽ വിശദമായി പരിശോധിച്ച ശേഷം സർവകക്ഷിയോഗത്തിന് മുന്നിൽ അവതരിപ്പിക്കും.
കടമാൻതോട് ഡാം പദ്ധതിയുടെ മുന്നോടിയായുള്ള പ്രധാനഘട്ടം ലൈഡാർ സർവേയായിരുന്നു. സർവേയുടെ ഭാഗമായി അണക്കെട്ട്, വൃഷ്ടിപ്രദേശം, പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന പ്രദേശങ്ങൾ ഗ്രൗണ്ട് ട്രോൾ പോയിന്റുകൾ അടയാളപ്പെടുത്തുന്നു. ചുവപ്പും വെള്ളയും നിറത്തിൽ അടയാളപ്പെടുത്തിയത് റിസർവോയറിന്റെ അതിർത്തികളാണ്. ജലമെത്തിക്കേണ്ട സ്ഥാനങ്ങൾ കറുപ്പും വെള്ളയും നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ കേന്ദ്രീകരിച്ച് ലൈഡാർ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ സർവേ അവസാനഘട്ടത്തിൽ. ആകാശ സർവേയിലൂടെയാണ് പ്രദേശത്തിന്റെ ഭൂഘടന, കെട്ടിടങ്ങൾ, റോഡുകൾ, തോട്ടുകൾ, കൃഷിസ്ഥലങ്ങൾ, ആയക്കെട്ട് ഏരിയ തുടങ്ങിയ വേർതിരിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് സർവേ നടത്തിയത്.
Leave a Reply