അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സ്പാര്‍ട്ടന്‍ ചൂട്ടക്കടവ് വിജയം
ജെസി: ജെസി കേളി സ്വാശ്രയ സംഘം ജെസി എസ്റ്റേറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഒന്നാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്പാര്‍ട്ടന്‍ ചൂട്ടക്കടവ് വിജയിച്ചു. ഫൈനലില്‍ ഏക പക്ഷീയമായ ഒരു ഗോളിന് സ്റ്റാര്‍ എഫ് സി തരിയോടിനെയാണ് പരാജയപ്പെടുത്തിയത്. 24 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍ വിശാഖ് (സ്റ്റാര്‍ എഫ് സി തരിയോട്) ,ഗോള്‍ കീപ്പറായ് സ്പാര്‍ട്ടന്‍ എഫ്.സി യുടെ അനീസ് എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply