ജനമൈത്രി പൊലീസ് ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി നടത്തി
കൽപ്പറ്റ: വയനാട് ജനമൈത്രി പൊലീസിന്റെ നേതൃത്യത്തിൽ കൽപറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ കൽപറ്റ നഗരത്തിലെ ടാക്സി ഡ്രൈവർമാർക്കായി ശുഭയാത്ര സുരക്ഷിത യാത്ര എന്ന ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവ് ഉദ്ഘാടനവും ഡ്രൈവർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൽപറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ സബ് ഇൻസ്പെക്ടർ കെ.എം. ശശിധരൻ സ്വാഗതവും കൽപ്പറ്റ ട്രാഫിക് യൂനിറ്റ് സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Leave a Reply