വനം വകുപ്പ് മന്ത്രി വയനാട് സന്ദർശിക്കണം ; ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി’
മുള്ളൻകൊല്ലി: പുൽപ്പള്ളി, പൂതാടി പഞ്ചയത്തുകളിൽ ദിവസങ്ങളായി മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി നിരവധി കടുവകൾ നാട്ടിൽ യഥേഷ്ടം സഞ്ചരിക്കുകയാണ്. വാകേരിയിൽ പ്രജീഷിൻ്റെ ജീവൻ നഷ്ടപ്പെട്ടു. പന്നികളും പശുക്കളുമടക്കം ഒട്ടേറെ വളർത്തുമൃഗങ്ങളെ കടുവ കൊന്നു. ഇതൊക്കയറി ഞ്ഞിട്ടും ജില്ല സന്ദർശിയ്ക്കാത്ത വനം വകുപ്പുമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. കടുവയടക്കം വന്യമൃഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന് അടിയന്തര തീരുമാനമെടുക്കാൻ ജില്ലാതലത്തിൽ ജനപ്രതിനിധികളുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥ രുടേയും കർഷക പ്രതിനിധികളുടേയും സ്ഥിരം സമതിരൂപകരിക്കണമെന്ന് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അധ്യക്ഷത വഹിച്ചു.
Leave a Reply