കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി
മാനന്തവാടി :കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി.ബ്ലേഡ് മാഫിയക്കെതിരെ കേസ് കൊടുക്കാൻ വന്ന കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് ശ്യാം മുരളിയെ പോലീസ്റ്റേഷനിൽ നിന്നും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിളിച്ചിറക്കി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി പരാതി. 1/1/2024 രാവിലെ മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പനമരം കേന്ദ്രീകരിച്ച് നടക്കുന്ന കള്ളപ്പണം ശേഖരിക്കാൻ പലിശയ്ക്ക് കൊടുക്കൽ നിയമപരം അല്ലാത്ത ചിട്ടി പിരിവ് തുടങ്ങിയവ ചൂണ്ടിക്കാണിച്ചു പരാതി കൊടുക്കൻ വന്ന കേരള കോൺഗ്രസ് ബി നേതാവിനെ പരാതി കൊടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം വന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൂട്ടിക്കൊണ്ടുപോയി കള്ള കേസിൽ കുടുക്കിയതായി ആരോപണം. ഇതിന് പുറകിൽ ക്രിമിനൽ ഗൂഢാലോചന ഉള്ളതായി ശ്യാം അർപ്പിച്ചു. തന്റെ അക്കൗണ്ടിൽ പരാതിക്കാരുടെ ആരുടെയെങ്കിലും പണം വന്നു എന്ന് തെളിഞ്ഞാൽ ഒരാൾക്ക് 10 ലക്ഷം രൂപ വച്ച് കൊടുക്കാൻ ഞാൻ തയ്യാറാണ് എന്നും അല്ലാത്തപക്ഷം വെള്ള കേസ് കൊടുത്തവർക്കെതിരെ ചില നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2020 ഇൽ ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ വന്ന tik tok താരങ്ങൾ സ്ത്രീകളുടെ അപമര്യാദയായി പെരുമാറിയപ്പോൾ പ്രതികരിച്ചതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഒരു പരാതി കൊടുത്ത റസീറ്റുമായി വന്നു തന്നെ വേട്ടയാടിയിരുന്നു എന്നും നിയമപരമായി നേരിടുമെന്നും കേരള കോൺഗ്രസി ബി മുൻ ജില്ലാ പ്രസിഡണ്ട് ശ്യാം അറിയിച്ചു
Leave a Reply