October 8, 2024

യൂണിഫോം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

0
Img 20240124 193114

 

തിരുനെല്ലി: 5 മുതല്‍ 7 വയസ്സിനും 15 മുതല്‍ 17 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്തുന്ന യൂണിഫോം പദ്ധതിക്ക് തുടക്കമായി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണു രാജ് തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിര്‍വ്വഹിച്ചു. കാട്ടിക്കുളം അക്ഷയ സംരംഭക ഷീന വിനോദാണ് ക്യാമ്പില്‍ ആധാര്‍ സേവനങ്ങള്‍ നല്‍കിയത്. ബയോമെട്രിക് അപ്‌ഡേഷനായി അക്ഷയ കേന്ദ്രങ്ങളില്‍ പോകുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നഷ്ടപ്പെടുന്ന സാഹചര്യം പരിഹരിക്കുന്നതിനാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി രക്ഷിതാക്കള്‍ അവരവരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ കെ ദേവകി, കെ അജീഷ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി ഇസ്മയില്‍, എസ് നിവേദ്, ആശ്രമം സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *