ആംബുലൻസ് നാടിന് സമർപ്പിച്ചു
വെള്ളമുണ്ട : കാലങ്ങളായി ജീവ കാരുണ്യ പ്രവർത്തന രംഗത്തു സ്തുത്യാർഹമായ സേവനം കാഴ്ച വെക്കുന്ന വെള്ളമുണ്ട മർഹൂo പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റ ആംബുലൻസ് പാണക്കാട് സയ്യിദ മുനവവ്വറലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ചു .നാടിനൊരു ആംബുലൻസ് എന്ന ആശയവുമായി ഒരു പറ്റം യൂത്ത് ലീഗ് പ്രവർത്തകർ ഇറങ്ങി യപ്പോൾ ആംബുലൻസ് യാഥാർഥ്യ മാവുകയായിരുന്നു. ഇതോടൊപ്പം നാട്ടിൽ നടക്കുന്ന അത്യാഹിതങ്ങളെ നേരിടാനും,ആരോഗ്യ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ ഉതകുന്ന അൻപത് പേരടുങ്ങുന്ന ശിഹാബ് തങ്ങൾ റെസ്‌കൂ ആൻഡ് പാലിയേറ്റീവ് വാളന്റിയേഴ്‌സിനെയും നാടിനു സമർപ്പിച്ചു.യോഗത്തിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ.അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു. പി.കെ.സലാം സ്വാഗതം പറഞ്ഞു. സമദ് പൂക്കാടു മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ,ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി.നവാസ്,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,ജനറൽ സെക്രട്ടറി കെ.സി.അസീസ് കോറോം,എ.കെ.നാസർ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മോയി വാരാമ്പറ്റ,പി.കെ.അമീൻ തുടങ്ങിയവർ സംസാരിച്ചു. കെ.സി.മായൻഹാജി ,ഡോക്ടർ മുഹമ്മദ് റാഫി,,ഇ.വി.സിദീഖ്, ഉസ്മാൻ പള്ളിയാൽ,ഏകരത്തു മൊയ്‌ദു ഹാജി,ബഷീർ പടയൻ,മോയി കട്ടയാട്, കേളോത് അബ്ദുള്ള,അലുവ മമ്മൂട്ടി,അബ്ദുള്ള.സി.സി,റഹ്‌മാൻ പുത്തൂർ, ടി.അസീസ്, സി.എം.പി. നൗഫൽ,പറമ്പത്തു സമദ്,മുരുട മൂസ്സ,സി.പി.ജബ്ബാർ, നാസർ കുന്നുമ്മൽ, ഉമ്മർ.കെ.എം.സി.സി,ഷാജി വൈറ്റ് ഗാർഡ്,തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply