പാത്രിയർക്കീസ് ബാവ ബാംഗ്ലൂരിൽ എത്തി; ഫെബ്രുവരി ഒന്നിന് വയനാട്ടിലേക്ക് തിരിക്കും.
ബാംഗ്ലൂർ : യാക്കോബായ സഭയുടെ ആഗോള തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ഭാരതത്തിലെ നാലാം ശ്ലൈഹീക സന്ദർശനം ആരംഭിച്ചു.
രാവിലെ 8.30ന് ബാംഗ്ലൂർ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഫെബ്രുവരി ഒന്നിന് വയനാട് എത്തും. പരിശുദ്ധ പിതാവിനെയും സംഘത്തെയും മലങ്കര മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോസഫ്, ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, മോർ ദിയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ സ്‌തേഫാനോസ് ഗീവർഗീസ്‌പോലീത്ത, സഭാ സെക്രട്ടറി കന്യാസ്ത്രീ സഭ. മാത്യു, മുൻ എം.എൽ.എ സാജു പോൾ, മോഹൻ വെട്ടത്ത്, വൈദീക ശ്രേഷ്ഠർ, സഭാ വർക്കിംഗ് – മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, നൂറു കണക്കിന് വിശ്വാസി സമൂഹം എന്നിവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.
വൈകിട്ട് 4.15ന് പരിശുദ്ധ പിതാവിനെ യെലഹങ്ക സെന്റ് ബേസിൽ പള്ളിയിൽ സ്വീകരണം നൽകും. പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നിർവ്വഹിക്കും. 7 മണിക്ക് ബാംഗ്ലൂർ ഭദ്രാസന ആസ്ഥാനത്തിന്റെ അടിസ്ഥാനശില ആശീർവദിച്ചു സ്ഥാപിക്കും. തുടർന്ന് പൊതു സമ്മേളനം നടക്കും.
Leave a Reply