ജനതാദൾ എസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ നടത്തി
വൈത്തിരി: ജനതാദൾ എസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ ജനതാദൾ എസ് അഖിലേന്ത്യാ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
നിജിൽ വെള്ളേങ്കര അധ്യക്ഷത വഹിച്ചു.ജെ.ഡി.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് അരുൺ ടി.കെ,കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് നിസാർ പള്ളിമുക്ക്, ഷാനിദ് ഹനീഫ് വി, മിദ്‌ലാജ് കെ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്” എന്ന ‘ഇന്ത്യ’ സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ഇന്ത്യ’യോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ദേശീയ തലത്തിലുള്ള ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തിൽ ‘ഇന്ത്യ’ മുന്നണിയെ ശക്തിപ്പെടുത്തുവൻ ശ്രമിക്കുമെന്നും കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി ശക്തമായി തുടരുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കുക എന്നതാണ് ജെ. ഡി.എസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
Leave a Reply