ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
മാനന്തവാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല്‍ ജോസഫ് – സീന ദമ്പതികളുടെ മകനും, മാനന്തവാടി ന്യൂമാന്‍സ് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ഡോണ്‍ ജോണ്‍ പോള്‍ ( 19 ) ആണ് മരിച്ചത്. രാത്രി 7 മണിയോടെ പയ്യമ്പള്ളി ടൗണിലായിരുന്നു അപകടം. ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അതേ ദിശയില്‍ പോകുന്ന ഒരു ഓട്ടോറിക്ഷ വലതുഭാഗത്തേക്ക് തിരിഞ്ഞു കയറുകയും ബൈക്ക് ഓട്ടോയെ മറികടക്കുന്നതോടൊപ്പം നിയന്ത്രണം വിട്ട് തെറിച്ച് മറിഞ്ഞ് വീണ് അപകടമുണ്ടായതായാണ് സിസിടിവി ദൃശ്യത്തില്‍ കാണുന്നത്. ഓട്ടോറിക്ഷയില്‍ ബൈക്ക് തട്ടിയിരുന്നോ എന്നുള്ള കാര്യവും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്. സാരമായ പരിക്കുകളോടെ ഡോണിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.സഹോദരങ്ങള്‍: അനറ്റ് റോസ്, മിഥുന്‍.
Leave a Reply