ഓൺലൈൻ മീഡിയ പ്രസ് ക്ലബ് :മലബാർ മേഖല സമ്മേളനം
കൽപ്പറ്റ :ഓൺലൈൻ മാധ്യമ പ്രവർത്തനത്തിനം കൂടുതൽ മെച്ചപ്പെടുത്താൻ രൂപീകരിച്ച ഓൺലൈൻ മീഡിയ പ്രസ് ക്ലബ്, മലബാർ മേഖലയുടെ നേതാക്കൾ, ഫെബ്രുവരി 6 ന് സമ്മേളിക്കുന്നു. അശോകപുരം, കാലിക്കറ്റ് ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചേമ്പർ ഭവനിലാണ് സമ്മേളനം. സമ്മേളനത്തിൽ ഡോ. ടി. വിനയ് കുമാർ (ചെയർമാൻ), കെ. വി. ഷാജി (പ്രസിഡന്റ് ), ടി ആർ ദേവൻ ( ജനറൽ സെക്രട്ടറി), സൂര്യ ദേവ് മന്ത്ര (വൈസ് പ്രസിഡന്റ്), കോർ കമ്മിറ്റി അംഗങ്ങളായ ഡോ. അജിൽ അബ്ദുള്ള, സിബി തോമസ്, വിനോദ് അലക്സാണ്ടർ, അനീഷ് കൃഷ്ണ, സിബഗത്തുള്ള എം എന്നിവർ പങ്കെടുക്കും.
ഡിജിറ്റൽ മീഡിയ സാക്ഷരത വികസിപ്പിക്കുന്നതിനും, മികച്ചതാക്കുന്നതിനും വേണ്ടി നൂതനമായ രീതികൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സംഘടനയാണ് ഓൺലൈൻ മീഡിയ പ്രസ് ക്ലബ്. ഓൺലൈൻ മാധ്യമ പ്രവർത്തകർക്കിടയിൽ സഹകരണത്തിൻ്റെയും ധാരണയുടെയും മനോഭാവം പ്രോത്സാഹിപ്പിക്കുക, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ഈ സംഘടന കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ പ്ലാറ്റ്‌ഫോമിലൂടെ, വാർത്തകളും വിവരങ്ങളും അവയുടെ ഉറവിടങ്ങളും അംഗങ്ങൾക്ക് പങ്കിടാനുള്ള അവസരം കൂടി സംഘടന നൽകുന്നു.
Leave a Reply