December 11, 2024

അഗ്നിവീര്‍ വായു യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കും

0
Img 20240127 162926

 

കൽപ്പറ്റ : ഇന്ത്യന്‍ വ്യോമസേനയിലേക്ക് യുവാക്കള്‍ക്ക് അഗ്നിവീര്‍വായു കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് എയര്‍മാന്‍ സെലക്ഷന്‍ സെന്റര്‍ വിങ്ങ് കമാന്‍ഡര്‍ പി.കെ.സിങ്ങ് പറഞ്ഞു. അഗ്നീവീര്‍ വായു 2025 ന്റെ ഭാഗമായി ജില്ലയിലെത്തിയ പി.കെ.സിങ്ങ് ജില്ലാ കളക്ടറുമായി ഡോ.രേണുരാജുമായി കൂടിക്കാഴ്ച നടത്തി. ജില്ലയില്‍ നിന്നും അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. കലാലയങ്ങളില്‍ ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ നടത്തും. അമ്പത് ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പൂര്‍ത്തിയാക്കിയ 2004 ജനുവരി 2 നും 2007 ജൂലായ് 2 നും ഇടയില്‍ ജനച്ചവര്‍ക്ക് അഗ്നിവീര്‍ വായു സെലക്ഷനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 6 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ https://agnipathvayu.cdac.in വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 0484-2427010

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *