പി എം സുബൈർ രചിച്ച മഷിക്കറ -കഥയുംജീവിതവുപുസ്തകം പ്രകാശനം ചെയ്തു
പിണങ്ങോട്.: ദയ ഗ്രന്ഥശാലയുടെ പ്രഥമസെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന പി എം സുബൈർ എഴുതിയ ആത്മകഥാംശമുള്ള സ്മരണകളും കവിതകളും ‘മഷിക്കറ-കഥയും ജീവിതവും’എന്ന പേരിൽ പുസ്തമായി ദയ ഗ്രന്ഥശാലപുറത്തിറക്കി.
അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനുമായ പി.എം എ ഗഫൂർ പുസ്തക പ്രകാശനവും, മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു .ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ഡി ഫ്രഷ് ഫുഡ് കമ്പനി സി .ഇ .ഒ ,പി .സി മുസ്തഫ മുഖ്യാതിഥിയായി പങ്കെടുക്കുകയും, പുസ്തകപ്രസാധനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച നുഹ്മാൻ. പി, ബുഷ്ഹർ. കെ, സുമേഷ് ഫിലിപ്പ്, അനിരുദ്ധ്. കെ ജി, നിതിൻ പി ആർ എന്നിവർക്ക് ദയയുടെ ഉപഹാരം നൽകി.
സംസ്ഥാനഅധ്യാപക അവാർഡ് ജേതാവും, ദയ ഗ്രന്ഥശാലയുടെ ആദ്യകാല പ്രസിഡണ്ടുമായ സുരേന്ദ്രൻ തച്ചോളി പുസ്തകം ഏറ്റുവാങ്ങുകയും,എഴുത്തുകാരനും പ്രഭാഷകനുമായ താജ്മൻസൂർ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു.
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ കെ,വൈസ് പ്രസിഡന്റ് പി എം നാസർ,വാർഡ് മെമ്പർമാരായ അൻവർ കെ പി, ജാസർ പാലയ്ക്കൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറി സുമേഷ് സി എം പാലിയേറ്റീവ് ചെയർപേഴ്സൺ ഷാഹിന പി കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സുബൈർ പി എം മറുപടി പ്രസംഗം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നൗഷാദ് കെ കെ സ്വാഗതവും, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എൻ നന്ദിയും പറഞ്ഞു.
നേരത്തെ ജില്ലയിൽ നടന്ന ലൈബ്രറി കൗൺസിൽ സംസ്ഥാന വയനോത്സവത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞമ്മദ് പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം നിർവ്വഹിച്ചിരുന്നു.
തുടർന്ന് സംഗീത വിരുന്നും വിവിധ മോഹിനിയാട്ടം, തിരുവാതിര, കഥക് നൃത്തം ഒപ്പന എന്നീ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Leave a Reply