കൈപുസ്തകം വിതരണംചെയ്തു
കൽപ്പറ്റ : ദ്രവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തത്തിന്റെ വിതരണോദ്ഘാടനം നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടര്‍ മുഹമ്മദ് ഉവൈസ് ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റഹിം ഫൈസലിന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി ജയരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply