May 20, 2024

എ ഐ വൈ എഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ്  ഗവർണർ പദവി ആവശ്യമില്ലാത്തത്: സത്യൻ മൊകേരി 

0
Img 20240131 095802

 

കൽപ്പറ്റ: ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വര്‍ഗീയ ഫാസിസത്തിനും, കേന്ദ്ര അവഗണനക്കുമെതിരെ’ നടത്തിയ ഡെമോക്രാറ്റിക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്ക് മുകളിൽ മറ്റൊരു സംവിധാനത്തിന്റെയും ആവശ്യമില്ല. നിയമ സഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ ഗവർണർ തയാറാക്കണം. നിയമ സഭ ഏകകണ്ഡമായി പാസാക്കിയ ഭൂപതിവ് നിയമം അടക്കം നിരവധി ഫയലുകളിൽ ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല. ബിജെ പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണം നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയത മറയാക്കി ഭരണത്തിൽ തുടരുമ്പോഴും രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ആഗോള മത്സരങ്ങളിൽ ഇന്ത്യൻ പിപണികൾ പരാജയപ്പെടുകയാണ്. ആഭ്യന്തര വിപണികളിൽ കുത്തകകൾ വില കുറക്കുന്നത് ചെറുകിട വ്യവസായങ്ങളെ തകർക്കുകയാണ്. ബിജെപിയെ രാജ്യത്ത് പരാജയപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യ കർഷകരുടെ ശവപ്പറമ്പായി മാറും. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കുത്തകകൾക്ക് വേണ്ടി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുമേഷ് ബത്തേരി അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, എഐടിയുസി ജില്ല സെക്രട്ടറി സി എസ് സ്റ്റാൻലി, സി എം സുധീഷ്, ടി മണി, കെ കെ തോമസ്, നിഖിൽ പത്മനാഭൻ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *