December 11, 2024

വന്യമൃഗ ശല്യവും നഷ്‌ടപരിഹാരവും സംബന്ധിച്ച്. വനം മന്ത്രിയുമായി ചർച്ച നടത്തി ഐസി ബാലകൃഷ്ണൻ എംഎൽഎ

0
Img 20240131 100956

 

ബത്തേരി: വയനാട് ജില്ല വളരെക്കാലമായി വന്യമൃഗ ശല്യത്തിൻ്റെ പിടിയിൽ അമർന്നിരിക്കുകയാണ്. അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പല പ്രതിരോധ പദ്ധതികളും കടലാസിൽ ഒതുങ്ങി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കുറഞ്ഞകാലം കൊണ്ട് കടുവയുടെ ആക്രമണം നിത്യ സംഭവമാകുകയും, ജനങ്ങൾ പരിഭ്രാന്തിയിലുമാണ്. ഈ കഴിഞ്ഞ ഡിസംബർ 8-ാം തീയതി പൂതാടി പഞ്ചായത്തിലെ കൂടല്ലൂരിലെ മരോട്ടിക്കത്തറപ്പിൽ പ്രജീഷ് (36) അതിദാരുണമായി കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുകയുണ്ടായി. 2015 മുതൽ 8 വർഷംകൊണ്ട് 7 മനുഷ്യ ജീവനുകളെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. ഇപ്പോൾ വയനാട്ടിൽ കടുവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യം നിലനിൽക്കുകയാണ്. ആനയുടെ ശല്യം കാരണം കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ത നിലനിൽക്കുകയാണ്. ജനുവരി 26 ന് സുൽത്താൻ ബത്തേരി കോടതി സമുച്ഛയത്തിലും, നെന്മേനി ഗ്രാമ പഞ്ചായത്തിലും, നൂൽപ്പുഴ പഞ്ചായത്തിലും കരടിയുടെ സാന്നിദ്ധ്യം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി മുൻസിപ്പാലിറ്റി, വെള്ളമുണ്ട, എടവക, പനമരം തുടങ്ങിയ സ്ഥലങ്ങളിലും കടുവ ഭീതി പടർത്തിയിരുന്നു. ഈ സംഭവങ്ങൾ കണ്ട് നിൽക്കേണ്ട അവസ്ഥയാണ് വയനാടൻ ജനതയ്ക്ക്. നിലവിൽ കടുവയുടെ ആക്രമണം കാരണം മരണമടയുന്നവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുന്നതിനാണ് ഇപ്പോൾ വ്യവസ്ഥയുള്ളത്.ആയതിനാൽ മേൽപ്പറഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് നിലവിലുള്ള പത്ത് ലക്ഷം രൂപ കൂടാതെ അൻപത് ലക്ഷം രൂപ നഷ്ട‌പരിഹാരം അനുവദിക്കുന്നതോടൊപ്പം, വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാര തുക കാലോചിതമായി വർദ്ധിപ്പിക്കുന്നതിനും, പരിസരപ്രദേശങ്ങളിലെ കാടുമൂടി കിടക്കുന്ന എസ്റ്റേറ്റ് ഭൂമികൾ, മറ്റ് ഇതരപ്രദേശങ്ങളിലുള്ള അടിക്കാടുകൾ നീക്കം ചെയ്യുന്നതിനും, മേൽപറഞ്ഞ സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കുന്നതിനും, വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് ഉന്നത ഉദ്യോഗസ്ഥൻമാരുടെയും ജനപ്രതിനിധികളുടെയും യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർക്കാം എന്ന് ഉറപ്പുനൽകിയതായും ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *