എന്‍.ഡി.എ കേരള പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു
കല്‍പ്പറ്റ: എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയില്‍ വയനാട് ജില്ലയില്‍ ആയിരങ്ങള്‍ അണിനിരന്നു. കല്‍പ്പറ്റ പുതിയ സ്റ്റാന്റ് പരിസരത്ത് സജീകരിച്ച പൊതു വേദിയില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്.
ജില്ലയിലെ നാനാ ഭാഗത്തു നിന്നുമുള്ള ജനങ്ങള്‍ പദയാത്രയെ അനുഗമിക്കാനെത്തിയിരുന്നു. ചാക്ക്യാര്‍കൂത്ത് ഉള്‍പ്പെടെയുള്ള പാരമ്പര്യ കലാപരിപാടികളും അരങ്ങേറി. മുട്ടില്‍ വരെയാണ് യാത്ര നടന്നത്. ഇന്നലെ രാവിലെയോടെ ജില്ലയില്‍ എത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.തുടര്‍ന്ന് രാവിലെ 9.30 ന് അദ്ദേഹം വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ട്രസ്റ്റി ഏച്ചോം ഗോപി എക്‌സിക്യുട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പീശന്‍ എന്നിവര്‍ സുരേന്ദ്രനെ ക്ഷേത്രത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കാവണക്കുന്ന് അടിയ കോളനി സന്ദര്‍ശിച്ച അദ്ദേഹം പ്രഭാത ഭക്ഷണവും കോളനിയില്‍ നിന്ന് തന്നെ കഴിച്ചു. ഭാരതി, ബാബു, അമ്മിണി, പത്മിനി, ചാമന്‍, മിനി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കോളനിയിലെ ദുരവസ്ഥകളെ പറ്റി അവര്‍ കെഎസിനോട് പരാതി പറഞ്ഞു. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നടന്ന സ്‌നേഹ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. സംഗമത്തില്‍ മത സാമൂഹിക നേതാക്കളും പൗരപ്രമുഖരുമായി അദ്ദേഹം സംവദിച്ചു. വയനാടിന്റെ സമഗ്ര വികസന പദ്ധതി തയാറാക്കുമെങ്കില്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധ സംഘത്തിന് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കാമെന്നും താനും കൂടെ വരാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വൈകുന്നേരം 4 മണിയോടെ ആരംഭിച്ച പൊതു സമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വയനാട് ലോക സഭാ മണ്ഡലം ഇന്‍ചാര്‍ജ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തീര്‍ത്ഥ എസ് നായരുടെ വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി എന്നിവര്‍ ആമുഖപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസ്ഡന്റ് കെ.പി. മധു സ്വാഗതം ആശംസിച്ചു.
ജെആര്‍പി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു, വയനാട് ലോകസഭാ മണ്ഡലം ജോയിന്‍ കണ്‍വീനര്‍ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കള്ളിയത്ത്, ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന്‍, സംസ്ഥാന കമ്മറ്റി അംഗം കെ. രാമചന്ദ്രന്‍, എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ മുകുന്ദന്‍ പള്ളിയറ, സംസ്ഥാന സമിതി അംഗങ്ങളായ കെ. സദാന്ദന്‍, സജി ശങ്കര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്‍, പി.ജി, ആനന്ദകുമാര്‍, പി.സി. ഗോപിനാഥ്, പ്രശാന്ത് മലവയല്‍, കെ. ശ്രീനിവാസന്‍, കെ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply