May 20, 2024

ചാക്യാർ കൂത്തിൽ വയനാടിന്റെ അഭിമാനമായി കാർത്തിക് ശങ്കർ

0
20240131 150243

കൽപ്പറ്റ :വയനാട് ജില്ലാ കലോത്സവ വേദിയിൽ ചാക്യാർകൂത്ത് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കാർത്തിക് ശങ്കർ നേടി. സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാർത്തിക് കലോത്സവ വേദിയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടി.കൽപ്പറ്റ എൻഎസ്എസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കർത്തിക്ക് ശങ്കർ. കൊല്ലത്ത് വെച്ച് നടന്ന സ്റ്റേറ്റ് കലോത്സവത്തിൽ ചാക്യാർ രമായണം കഥയിൽ രാമ രാവണയുദ്ധം തീരുമാനിച്ചതിനുശേഷം രാവണൻ രാമന്റെ സൈന്യത്തിന്റെ ശക്തി അറിയാനായി കൊണ്ട് സുഖസാരണൻ മാരായിരിക്കുന്ന രണ്ട് രാക്ഷസരെ രാമൻന്റെ സൈന്യത്തിന്റെ ഇടയിലേക്ക് ചാര പ്രവർത്തിക്കായിട്ട് വിടുന്നതും, അവർ അവിടെ എത്തിച്ചേർന്ന് രാമ സൈന്യം തിരിച്ചറിഞ്ഞ് പിടിക്കപ്പെടുന്നതുമായിട്ടുള്ള   ഭാഗമാണ് വളരെ സരസമായ രീതിയിൽ വേദിയിൽ അവതരിപ്പിച്ച് എ ഗ്രെഡ് നേടിയത് .

വാനര സൈന്യത്തെ കാണുന്ന സന്ദർഭത്തിങ്കൽ വിവിധതരം കുരങ്ങന്മാരെ സദസ്സിലെ കാണികളെ ചൂണ്ടിക്കാട്ടി കാർത്തിക് വർണ്ണിച്ചതും കലോത്സവ വേദിയിൽ ചിരി പടർന്നതും ശ്രദ്ധാകരമായി

രാമ സൈന്യത്തിൽ ചെന്ന് ശക്തി അറിഞ്ഞു വന്നാൽ രാവണ സ്വാമി സമ്മാനം തരും എന്ന് പറയുന്ന ഭാഗത്ത് സമ്മാനത്തിന് ആണല്ലോ എല്ലാവരും എല്ലാ സ്ഥലത്തും പ്രവർത്തിക്കുന്നത് എന്ന് ആശയം കൂടി കോർത്തിണക്കിയപ്പോൾ കലോത്സവ വേദിയിലെ സമ്മാനത്തിനു വേണ്ടിയുള്ള കിടമത്സരവും ആക്ഷേപഹാസ്യമായി ഉയർത്തിക്കാട്ടിയപ്പോൾ

കലോത്സവവേദി സമകാലിക പ്രസക്തിയുള്ളതായി തിർന്നു .ഇത്തരത്തിൽ ഹാസ്യവും സമകാലിക വിഷയവും ഭക്തിയും കോർത്തിണക്കിക്കൊണ്ട് മികച്ച നിലവാരം പുലർത്തിയാണ്‌ ചാക്യാർ കൂത്തിൽ എ ഗ്രേഡ് നേടി കാർത്തിക് കൊല്ലത്ത് നിന്നും ചുരം കയറിയത്.കൽപ്പറ്റ എൻഎസ്എസ് സ്കൂൾ അധ്യാപിക സിന്ധുവിന്റെയും,  കൽപ്പറ്റ കാപ്പിൽ സജീന്ദ്രകുമാറി ന്റെയും മകനാണ് കാർത്തിക്.കാർത്തിക്കിന് സാങ്കേതിക സഹായം ഒരുക്കാനും, പരിശീലനം നൽകാനും കലാമണ്ഡലം ശ്രീനാഥ്, കലാമണ്ഡലം അബിജോഷ്, കലാമണ്ഡലം ജിഷ്ണു,

കലാമണ്ഡലം അഭിഭ്രൻ എന്നിവരൊപ്പം തന്നെയുണ്ട്.ഇന്ന് നിരവധി വേദികളിൽ കാർത്തിക് ചാക്യാർ കൂത്ത് അവതരിപ്പിച്ചുകൊണ്ട് കാർത്തിക് നിറസാന്നിധ്യമാവുകയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *