അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായെ സ്വീകരിക്കാൻ ഒരുങ്ങി മീനങ്ങാടി സെന്റ് മേരിസ് സൂനോറൊ തീർത്ഥാടന കേന്ദ്രം
മീനങ്ങാടി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ മീനങ്ങാടി സെന്റ് മേരിസ് സൂനോറൊ തീർത്ഥാടന കേന്ദ്രം സന്ദർശിക്കും. നാല്പത് വർഷങ്ങൾക്ക് ശേഷം ഇടവക സന്ദർശിക്കാൻ എത്തുന്ന സഭയുടെ പരമാധിക്ഷനെ സ്വീകരിക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി രണ്ടിന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് സെന്റ് മേരിസ് സൂനോറൊ തീർത്ഥാടന കേന്ദ്രത്തിലേക്ക് ബാവ എത്തുന്നത്. പാത്രിയർക്കീസ് ബാവ പരമ രക്ഷാധികാരിയായ പൗരസ്ത്യ സുവിശേഷ സമാജം 100 വർഷം പൂർത്തിയാക്കിയതിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് ബാവയുടെ ഇടവക സന്ദർശനം. പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ പ്രധാന ഇടവകകളിൽ ഒന്നാണ് ഈ ദേവാലയം.
Leave a Reply