May 9, 2024

കരിയര്‍ കാരവന്‍; ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി  

0
20240131 175351

കൽപ്പറ്റ : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കരിയാർ കാരവൻ’ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. കരിയർ കാരവനിലൂടെ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, കരിയർ പ്ലാനിംഗ്, മോട്ടിവേഷൻ ക്ലാസ്സുകൾ, വ്യക്തിത്വ വികസനം, ഉന്നത തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസ-തൊഴിൽ മേഖല സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പ്രത്യേക സെഷൻ കാരവനിൽ ഒരുക്കിയിരുന്നു. ഭാവിയിൽ കൂടുതൽ സഹായങ്ങൾ നൽകുന്നതിന് റിസോഴ്സ് പേഴ്സൺമാരുടെ വിവരങ്ങൾ അടങ്ങിയ പോസ്റ്ററുകളും കാരവനിൽ വിതരണം ചെയ്തു. ജില്ലയിലെ ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് കാരവൻ സന്ദർശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ 69 വിദ്യാലയങ്ങളിൽ കാരവൻ സന്ദർശനം നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്നതും പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്കും കൂടുതൽ ഊന്നൽ നൽകിയതാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. പുളിഞ്ഞാൽ ഗവ.ഹൈസ്‌കൂളിൽ സംഘടിപ്പിച്ച സമാപന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കരിയർ കാരവനിൽ പ്രവർത്തിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണവും മെമൻ്റോയും കൈമാറി. പി.ടി.എ പ്രസിഡൻ്റ് സി.അബ്ദുൾ ജബ്ബാർ അധ്യക്ഷനായി. കരിയർ കാരവൻ കോ-ഓർഡിനേറ്ററായ കെ.ബി.സിമിൽ പദ്ധതി വിശദീകരണം നടത്തി. സി.ഐ.ഫിലിപ്പ്, മനോജ് ജോൺ, കെ.എ മുഹമ്മദാലി, ബാവ കെ.പാലുകുന്ന്, കെ.കെ.സുരേഷ്, രതീഷ് അയ്യപ്പൻ, ജിനീഷ് മാത്യു, എം.കെ രാജേന്ദ്രൻ, ശ്രീജേഷ് നായർ, കെ.ബി.സിമിൽ, ടി. സുലൈമാൻ, പി.കെ.അബ്ദുൾ സമദ്, എ.വി.രജീഷ്, കെ.ഷാജി, കെ രവീന്ദ്രൻ, കെ.അബ്ദുൾ റഷീദ്, ദീപു ആൻ്റണി, ശാന്തോ മാത്യു, പി.കെ.സാജിദ്, വാർഡ് അംഗങ്ങളായ ഷൈജി ഷിബു, എസ്.എം.സി. വൈസ് ചെയർമാർ സി.പി മൊയ്തീൻ, എം.പി.ടി.എ പ്രസിഡൻ്റ് ജസ്ന രതീഷ്, പി.ടി.എ പ്രസിഡൻ്റ് കെ.ജി.അയൂബ്, പി.ടി.ഇ എക്സിക്യുട്ടിവ് അംഗം എം.സി. സിറാജ്, ഹെഡ്മിസ്ട്രസ് പി.കെ. ഉഷാകുമാരി, സീനിയർ അസിസ്റ്റൻ്റ് കെ.എം.നാസർ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *