May 10, 2024

വയനാട് റിസോർട്ടുകളെ കേന്ദ്രീകരിച്ച് വ്യാപകമായ തട്ടിപ്പ് ജാഗ്രത പാലിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

0
Img 20240131 203955

 

ബത്തേരി : റിസോർട്ടുകൾ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ എൻജിനീയർമാർ മുഖേന പാർട്ടികൾ വന്നു കാണുകയും ലീഗൽ അഡൈസി നായി ഡോക്യുമെൻസിന്റെ ഫോട്ടോ കോപ്പി വാങ്ങിക്കുകയും അത് വച്ച് വ്യാജമായി പ്രോപർട്ടി മറിച്ച് ലീസിന് കൊടുത്ത് ഭീമമായ അഡ്വാൻസ് ഓണേ സ് അറിയാതെ വാങ്ങിക്കുന്നതും വയനാട്ടിൽ ഇപ്പോ പതിവ് തട്ടിപ്പാണ്. ഇതിനെതിരെ ശക്തമായ ബോധവൽകരണം പ്രോപർട്ടികൾക്ക് നൽകണമെന്ന് ഡബ്ലിയു .ടി .എ ഭാരവാഹികൾ അറിയിച്ചു.

കൂടാതെ റിസോർട്ടുകൾ ബുക്ക് ചെയ്യുന്ന വ്യാജ ഏജന്റ് മാരുടെയും നിരവധി ബുദ്ധിമുട്ടുകളാണ് റിസോർട്ട് ഓണർമാർ നേരിടുന്നത് റിസോർട്ടിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ബുക്കിംഗ് എടുക്കുകയും ആ ഗസ്റ്റ് റിസോർട്ടിൽ എത്തുമ്പോൾ മാത്രം റിസോർട്ട് ഓണർമാർ അറിയിക്കുകയും ഉണ്ടാകുന്ന ഒരു പ്രവണതയും നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും നിയമനടപടികൾ സ്വീകരിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സൈതലവി കെ പി, അനീഷ് ബി നായർ, സൈഫ് വൈത്തിരി, അൻവർ മേപ്പാടി, അബ്ദുറഹ്മാൻ മാനന്തവാടി, മനോജ് മേപ്പാടി, സുമ പള്ളിപ്രം , പട്ടു വിയ്യനാടൻ, പ്രപിതാ ചുണ്ടേൽ, സനീഷ് മീനങ്ങാടി, നസിർ ഹിൽ ഫോർട്ട്‌, അരുൺ കാരപ്പുഴ,പ്രദീപ് അമ്പലവയൽ, ജോസ് മേപ്പാടി, മുനീർ കാക്കവയൽ, വേണുഗോപാൽ മാനന്തവാടി, വർഗീസ് വൈത്തിരി, ബാബു ത്രീ റൂട്ട്സ്, സന്ധ്യാ ബത്തേരി സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *