ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി
പനമരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്ത ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന ഗെയിംസ്, അത്ലറ്റിക്‌സ് മത്സരങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ജില്ലയില്‍ നിലവിലുള്ള മൂന്ന് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്വത്തോടെയാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. പനമരം ഫിട്കാസ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന കായികോത്സവം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി സുബൈര്‍ അധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി കെ അബ്ബാസ് അലി എന്നിവര്‍ സംസാരിച്ചു.
Leave a Reply