തണ്ണീർ കൊമ്പൻ ചരിഞ്ഞു
മാനന്തവാടി : ഇന്നലെ മാനന്തവാടിയിൽ നിന്നു പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. ആനയെ പിടികൂടി ഇന്നലെ രാത്രിയോടെ കർണാടകയ്ക്ക് കൈമാറിയിരുന്നു. ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്. മരണ കാരണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്ന് രാവിലെ ബന്ദിപ്പൂരിൽ തുറന്നു വിട്ടതിനു ശേഷമാണ് ആന ചരിഞ്ഞത്. പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കർണാടക മുഖ്യ വനപാലകൻ അറിയിച്ചു. വെറ്ററിനറി സർജന്മാരുടെ സംഘം ഉടൻ ബന്ദിപ്പൂരിൽ എത്തും. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്തുമെന്നും സുഭാഷ് മാൽഖഡെ അറിയിച്ചു.
ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ. ശരീന്ദ്രൻ അറിയിച്ചു.
Leave a Reply