പള്ളിക്കുന്ന് പെരുന്നാളിന് കൊടിയേറി
പള്ളിക്കുന്ന്: മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പളളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ 116-ാം വാർഷിക തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങര കൊടിയുയർത്തി. തുടർന്ന് റവ.ഡോ.ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. പള്ളിക്കുന്ന് ദേവാലയ സ്ഥാപകനായ ഫ്രഞ്ച് മിഷനറി ഫാദർ ജെഫ്രിനോയെ അനുസ്മരിച്ചു.ഫെബ്രുവരി 18 വരെയാണ് തിരുനാൾ.10,11,12 തിയതികളിലാണ് പ്രധാന തിരുനാൾ.ഫെബ്രുവരി 4 ഞായറാഴ്ച വയനാട്ടിലെ വിവിധ പള്ളികളിൽ നിന്ന് കാൽ നടയായി എത്തുന്ന ജപമാലപ്രദക്ഷിണത്തിന് പള്ളിക്കുന്നിൽ സ്വീകരണം നൽകും.തുടർന്ന് ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും.കോഴിക്കോട് രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ, കണ്ണൂർ രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോ.അലക്സ് വടക്കുംതല,മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സുൽത്താൻപേട്ട് രൂപതമെത്രാൻ മോസ്റ്റ് റവ.ഡോ. ആൻറണിസാമി പീറ്റർ അബീർ എന്നിവർ വിവിധ ദിനങ്ങളിൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.പ്രധാന തിരുനാൾ ദിനങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പള്ളിക്കുന്നിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേകസർവ്വീസ് നടത്തും.11 ന് വൈകിട്ട് 5.30 ന് പള്ളിക്കുന്ന് തിരുനാളിന്റെ പ്രധാന ചടങ്ങായ ലൂർദ്മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള ദീപാലംകൃത രഥ പ്രദക്ഷിണം നടക്കും.10,11,12 തിയ്യതികളിൽ നേർച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.10 ന് സിനിമാതാരം സുമേഷ്ചന്ദ്രൻ നയിക്കുന്ന മെഗാഷോ, 11 ന് തിരുവനന്തപുരം സംഘകേളിയുടെ സാമൂഹ്യസംഗീതനാടകം ‘മക്കളുടെ ശ്രദ്ധക്ക്’ എന്നിവയും ഉണ്ടായിരിക്കും.
Leave a Reply