കൽപ്പറ്റ ഡിപോൾ പബ്ലിക് സ്‌കൂളിൽ വായനക്കളരി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : കൽപ്പറ്റ ഡിപോൾ പബ്ലിക് സ്‌കൂളിൽ വായനക്കളരി ഉദ്ഘാടനം ചെയ്തു. കബനി വെൽനെസ് സെൻ്റർ മൾട്ടി സ്പെഷ്യൽറ്റി ക്ലിനിക് ആൻഡ് ഫാർമസിയുടെ സഹകരണത്തോടെയാണ് കൽപ്പറ്റ ഡിപോൾ പബ്ലിക് സ്‌കൂളിൽ വായനക്കളരി ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കബനി വെൽനെസ് സെന്റർ ഉടമകളായ സൈക്യാട്രിസ്‌റ്റ് ഡോ.എസ്.ഇന്ദു, യൂറോളജിസ്‌റ്റ് ഡോ.ജിതേഷ് എന്നിവർ ചേർന്ന് സ്‌കൂൾ പ്രതിനിധി കളായ റയാൻ സജു, അഫ്രിൻ ഫാത്തിമ എന്നിവർക്ക് മനോരമ പത്രം നൽകി നിർവഹിച്ചു. പ്രധാനാധ്യാപിക ഗ്ലോറിയ ബെനിൽ, പ്രിൻ സിപ്പൽ പി.യു.ജോസഫ്, മനോരമ സെയിൽസ് അസോഷ്യേറ്റ് സി. കെ.പ്രജിത് എന്നിവർ പ്രസംഗിച്ചു.
Leave a Reply