May 20, 2024

മേപ്പാടി ഐസൊലേഷൻ വാർഡ് യാഥാർത്ഥ്യത്തിലേക്ക് ഫെബ്രുവരി 6 ന് നാടിനു സമർപ്പിക്കും                   

0
Img 20240203 203040

 

കൽപ്പറ്റ: മേപ്പാടിയിൽ പ്രവർത്തി പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് ഫെബ്രുവരി 6 ന് വൈകിട്ട് 3.30 ന് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയും ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുമെന്നും കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖ് അറിയിച്ചു.

 

കോവിഡ് മഹാമാരി സമയത്ത് രോഗികളെ ഐസുലേറ്റ് ചെയ്തു ഒറ്റയ്ക്ക് താമസിപ്പിക്കാനും അവർക്ക് സൗകര്യങ്ങൾ ഒരുക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നു ഈ ബുദ്ധിമുട്ട് ആരോഗ്യ മേഖല മുഴുവൻ അനുഭവിച്ചതാണ് അതിൻ്റെ വെളിച്ചത്തിലാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ എംഎൽഎമാരുടെ ഫണ്ട് സർക്കാർ വെട്ടിക്കുറക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ ഐസൊലേഷൻ വാർഡ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലുള്ള പദ്ധതികൾക്ക് പ്രസ്തുത ഫണ്ട് ഉപയോഗിക്കണമെന്ന എംഎൽഎമാരുടെ ആവശ്യമാണ് ഐസലേഷൻ ബ്ലോക്കായി കടന്നു വന്നിട്ടുള്ളത്.

 

ഐസൊലേഷൻ വാർഡ് നിർമ്മാണത്തിന് കിഫ്ബി ഫണ്ടിൽ നിന്നും എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും തുക തുല്യമായി വകയിരുത്തി.

 

17596748/- രൂപ ചിലവഴിച്ചാണ് ബിൽഡിങ്ങ് നിർമ്മാണവും ഉപകരണങ്ങളും യാഥാർത്ഥ്യമാക്കിയിട്ടുള്ളത്

 

അതോടൊപ്പം തന്നെ ഈ പദ്ധതിക്ക് വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 655250 ലക്ഷം രൂപയും അനുവദിച്ചിരുന്നു ഇതിൻ്റെ ഭാഗമായി ട്രാൻസ്ഫോമറും, ത്രീ ഫൈസ് ലൈനിൻ്റെയും പ്രവർത്തിയും അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.

 

തുടർച്ചയായ വിലയിരുത്തൽ യോഗങ്ങളും അനുബന്ധ യോഗങ്ങളും ഉൾപ്പെടെ എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനയത്.

 

കോവിഡ് ഉൾപ്പെടെയുള്ള മാരക യോഗങ്ങൾ പിടിപൊടുമ്പോൾ രോഗികൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു സംവിധാനമായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത് പകർച്ചവ്യാധികൾ പടരാതിരിക്കാൻ വേണ്ടിയുള്ള സുരക്ഷ ഒരുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഈ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട് അല്ലാത്ത സമയത്തും ആരോഗ്യമേഖലയിലെ മറ്റു പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഈ ബ്ലോക്ക് ഉപയോഗിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു. പ്രദേശിക പദ്ധതിയുടെ നിർവ്വഹണം എം എൽ എ നിർവ്വഹിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *