ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത യോഗം ചേര്‍ന്നു
പുല്‍പ്പള്ളി: വയനാട് നേരിടുന്ന ഗുരുതര വന്യമൃഗ ശല്യത്തിന് പ്രതിവിധിയുണ്ടാവണമെന്ന ആവശ്യമുന്നയിച്ച് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും, ടി. സിദ്ധിഖ് എം.എല്‍.എയും സഭയില്‍ അവഹേളിച്ചു മറുപടി പ്രസംഗം നടത്തിയ വനം വകുപ്പ് മന്ത്രി വയനാടന്‍ ജനതയെ വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ 50 ഓളം വളര്‍ത്തുമൃഗങ്ങളേയും ഏഴു മനുഷ്യരേയും കടുവ അടക്കമുള്ള വന്യമൃഗങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചിട്ടും മന്ത്രിക്ക് അനങ്ങാപ്പാറ നയമാണ്. വയനാടന്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസമാകും വിധം സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മീനങ്ങാടി, ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. തുടര്‍ സമരങ്ങളുടെ ഭാഗമായി ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും യോഗം തീരുമാനിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ചെയ്തു. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗ്ഗീസ് മുരിയങ്കാവില്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.എല്‍ പൗലോസ്, ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.എം വിജയന്‍, എന്‍.യു ഉലഹന്നാന്‍, നിസി അഹമ്മദ്, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. സതീഷ് പൂതിക്കാടന്‍, എപി. കുര്യാക്കോസ്, മനോജ് ചന്ദനക്കാവ്, പി.ഡി. ജോണി, കെ.ജി. ബാബു, എന്‍.എം. രംഘനാഥന്‍, രാമചന്ദ്രന്‍ വടക്കനാട്, റെജി പുളിങ്കുന്നേല്‍, മണി പാമ്പനാല്‍, ടിജി ചെറുതോട്ടില്‍, സക്കറിയ മണ്ണില്‍, സി.കെ. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply