തെറ്റായ ചികിത്സ കാരണം സത്രീ മരണപ്പെട്ട വിഷയം – സെന്റ് ജോസഫ് ഹോസ്പിറ്റലിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണം – യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി
മാനന്തവാടി : പനമരം സ്വദേശിനിയായ സ്ത്രീ സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് തെറ്റായ ചികിത്സയ്ക്ക് വിധേയമായതിന്റെ ഭാഗമായി മരണമടഞ്ഞ സംഭവത്തില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി നടുക്കം രേഖപ്പെടുത്തി. പ്രസ്തുത ആശുപത്രിയില്‍ ചികിത്സാ പിഴവും മരണങ്ങളും തുടര്‍ക്കഥയാവുകയാണെന്നും പരാതികളോട് അധികാരികള്‍ മുഖം തിരിക്കുകയും അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യാത്തത് കാരണം ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നത് പതിവാകുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. എത്രയും വേഗം അധികാരികള്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നേതക്കളായ കബീര്‍ മാനന്തവാടി, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര എന്നിവർ ആ വിശ്വപ്പെട്ടു
Leave a Reply