May 20, 2024

യുവ കപ്പ് ജില്ലാ സ്കൂൾസ് ലീഗ് 2024 ഫെബ്രുവരി സെമി ഫൈനൽ, ഫൈനൽ ഘട്ടത്തിലേക്ക്

0
20240205 144141

 

കൽപ്പറ്റ :വയനാട് ജില്ലാ സ്പോർട്ട് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി രണ്ടിന് ആരംഭിച്ച വയനാട് ജില്ലാ സ്കൂൾ ലീഗ് യുവ കപ്പ് ലീഗ് റൗണ്ട് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കി സെമി ഫൈനൽ ഫൈനൽ മത്സരങ്ങളിലേക്ക്.

ലീഗ് റൗണ്ടിൽ മത്സരിച്ച ആറ് ടീമുകളിൽ നിന്നും 25 പോയിന്റുകൾ നേടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി ലീഗ് ചാമ്പ്യന്മാരായും വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ,വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോട്, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പടിഞ്ഞാറത്തറ,എന്നിവയാണ് സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ ടീമുകൾ.യുവ കപ്പ് 2024 സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 7,9 തീയതികളിൽ 4പി എം നും,6പിഎം നും രണ്ട് പാദ മത്സരങ്ങൾ വീതവും, ഫൈനൽ ഫെബ്രുവരി 12 6.30നും കൽപ്പറ്റ എം. കെ ജിനചന്ദ്രൻ മെമ്മോറിയാൽ ജില്ലാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും, ഫൈനൽ ദിനത്തിൽ കേരള പ്രീമിയർ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രദർശന മത്സരവും ഉണ്ടായിരിക്കും, ഫൈനൽ ഉദ്ഘാടന-സമ്മാന വിതരണ ചടങ്ങിൽ എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി ജില്ലാ സ്പോർട് കൗൺസിൽ,ഫുട്ബോൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. വയനാട് ജില്ലയിലെ ഏക പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ബായ വയനാട് യുണൈറ്റഡ് എഫ് സി ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിലൂടെ നല്ലൊരു ഫുട്ബോൾ സംസ്കാരവും, കളി മികവും ഉണ്ടാക്കിയെടുക്കാനായി രൂപം കൊടുത്ത യുവ കപ്പ് യോഗ്യത റൗണ്ട് മത്സരത്തിലൂടെയും വയനാടൻ ജനത മത്സരങ്ങളിലൂടെയും, ലീഗ് ഏറ്റെടുക്കുന്നതാണ് കണ്ടത്. ഓരോ ടീമുകൾക്കും യുവ കപ്പിൽ പത്ത് മാച്ചുകൾ വീതം ലഭിച്ചപ്പോൾ കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള സ്റ്റേഡിയത്തിൽ ഏറെ മത്സരങ്ങൾ ലഭിച്ചതും, പ്രൊഫഷണൽ രീതിയിലുള്ള സംഘടനാവും കുട്ടികൾക്ക് നവ്യനുഭവമായി.

യുവ കപ്പ് വിജയികളെ കാത്തിരിക്കുന്നത് വിന്നേഴ്സ് ഏവറോളിംഗ് ട്രോഫിയും, അഞ്ചു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ക്യാഷ് പ്രൈസും, മറ്റു വ്യക്തിഗത അവാർഡുകളുമാണ്. ലീഗ് ചാമ്പ്യന്മാർക്കും ട്രോഫി സമ്മാനിക്കും.

യുവകപ്പൽ മത്സരിച്ച ടീമുകളിൽ നിന്നും 6 കുട്ടികളെ സ്കൗട്ടിങ് വഴി തെരെഞ്ഞെടുക്കുകയും ഓരോ കുട്ടിക്കും രണ്ട് ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്നതാണ്.

വാർത്താ സമ്മേളനത്തിൽ സ്പോർട്ട് കൌൺസിൽ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറും വയനാട് യുണൈറ്റഡ് എഫ് സി ചെയർമാൻ ഷമീംബക്കർ സി കെ, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ബാബു, അബ്ദുൽ അസീസ് കെ .എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *