തെക്കുംതറ ക്ലബ് സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു
![Img 20240205 144609](https://newswayanad.in/wp-content/uploads/2024/02/img_20240205_144609.jpg)
തെക്കുംതറ : പ്രദേശത്തു നിന്നു വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കു തെക്കുംതറ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജന്മനാടിന്റെ “സ്നേഹാദരം ‘ എന്ന പേരിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എം നാസർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് പുഷ്പത്തൂർ വിനോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെംബർ എ കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൊല്ലയിൽ ജയേഷ്, പി. കൃഷ്ണൻകുട്ടി മാസ്റ്റർ, പി.ഭരത് കുമാർ എന്നിവർ സംസാരിച്ചു.
Leave a Reply