May 20, 2024

ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് തീം റിസോര്‍ട്ട് ‘ലോര്‍ഡ്സ് 83 ‘കപില്‍ ദേവ് ഉദ്ഘാടനം ചെയ്യും

0
Img 20240207 193741

കല്‍പ്പറ്റ: ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് തീം റിസോര്‍ട്ടായഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് തീം റിസോര്‍ട്ടായ ലോര്‍ഡ്സ് 83 ഫെബ്രുവരി 14ന് കപില്‍ ദേവ് ഉദ്ഘാടനം ലോര്‍ഡ്സ് 83 ഫെബ്രുവരി 14ന് കപില്‍ ദേവ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ റിസ്വാന്‍ ഷിറാസ്, ചെയര്‍മാന്‍ നിഷിന്‍ തസ്ലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടിലെ പ്രശസ്തമായ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലോര്‍ഡ്സ് 83, 1983ല്‍ നടന്ന ക്രിക്കറ്റ് ലോക കപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ സ്മാരകം കൂടിയാണ്. വയനാടന്‍ വിനോദസഞ്ചാര രംഗത്തെ പ്രമുഖരായ മോരിക്കാപ്പ് ഗ്രൂപ്പിന്റെ രണ്ടാമത്തെ റിസോര്‍ട്ട് ആയ ‘ലോര്‍ഡ്‌സ് 83’ നിര്‍മിച്ചിരിക്കുന്നത് ലോര്‍ഡ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മാതൃകയിലാണ്.

1983 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ സാന്നിധ്യമാണ് റിസോര്‍ട്ട് ഉദ്ഘാടനത്തിന്റെ പ്രധാന പ്രത്യേകത.

 

ഈ പുതിയ സംരംഭത്തിലൂടെ, വയനാടിന്റെ പ്രകൃതിസൗന്ദര്യത്തിന്റെ ശാന്തതയുമായി ക്രിക്കറ്റിന്റെ ആകര്‍ഷണീയത ലയിപ്പിക്കാനും അതിഥികള്‍ക്ക് അന്താരാഷ്ട്രതല അനുഭവം നല്‍കാനും മോരിക്കാപ്പ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇന്ത്യയുടെ സമ്പന്നമായ ക്രിക്കറ്റ് പൈതൃകത്തെ ഓര്‍മിപ്പിക്കും വിധം അത്യാധുനികവും ആഡംബരപൂര്‍ണവുമായ താമസസൗകര്യങ്ങള്‍ റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. ‘ലോര്‍ഡ്‌സ് 83’, ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.കൂടാതെ, ആഗോളതലത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ വിന്‍ഡാമുമായുള്ള ലോര്‍ഡ്സ് 83 യുടെ പങ്കാളിത്തം റിസോര്‍ട്ടിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല അതിഥികള്‍ക്ക് ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവം ഉറപ്പുനല്‍കുകയും ചെയ്യുന്നു.ഹോസ്പിറ്റാലിറ്റി മേഖലയിലെ ഈ സംരംഭങ്ങള്‍ക്ക് പുറമേ, ജ്വല്ലറി മേഖലയിലും മോരിക്കാപ്പ് ഗ്രൂപ്പ് തങ്ങളുടെ കാര്യക്ഷമത തെളിയിച്ചു കഴിഞ്ഞു. ദുബായിലെ കരാമ സെന്ററില്‍ നിഷ്‌ക ദി മോമെന്റസ് ജ്വല്ലറിയുടെ ആദ്യത്തെ സ്റ്റോര്‍ നിലവില്‍ ജനശ്രദ്ധ നേടി കഴിഞ്ഞു. യു.എ.ഇയില്‍ തന്നെ ഉടന്‍ രണ്ടാമത്തെ സ്റ്റോര്‍ തുറക്കുന്നതോടെ, മോറിക്കാപ്പ് ഗ്രൂപ്പ് ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ എക്സി ക്യൂട്ടീവ് ഡയറക്ടര്‍മാരായ

റോഷന്‍ ഫവാസ്, ഹമീം സി കെ എന്നിവരും പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *