കൽപ്പറ്റ നഗരസഭ ചെയർമാനായി അഡ്വ. ടി.ജെ ഐസക്കും വൈസ് ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ സരോജിനി ഓടമ്പത്തും
കൽപ്പറ്റ : നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി. എഫിന് വിജയം. കോൺഗ്രസിലെ അഡ്വ. ടി.ജെ ഐസക് കൽപ്പറ്റ നഗരസഭ ചെയർമാനായി തെരഞ്ഞെ ടുക്കപ്പെട്ടു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ സരോജിനി ഓടമ്പത്തിനെ തെരഞ്ഞെടുത്തു. ഉച്ചകഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയിലെ കെ.കെ.വത്സലയെയാണ് 13ന് എതിരെ 15 വോട്ടിന് തോല്‍പ്പിച്ചത്. പട്ടികവര്‍ഗക്കാരിയാണ് സരോജിനി.കോണ്‍ഗ്രസിലെ കെ.അജിതയാണ് സരോജിനിയുടെ പേര് നിര്‍ദേശിച്ചത്. ശ്രീജ ടീച്ചര്‍ പിന്താങ്ങി.
കഴിഞ്ഞ ഏഴ് മാസത്തോളം നീണ്ട കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരമാമിട്ടാണ് നഗരസഭയുടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ടി.ജെ ഐസക്കുംവൈസ് ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ സരോജിനി ഓടമ്പത്തിനെ തെരഞ്ഞെടുത്തത്.
ഡിസംബര്‍ 18ന് മുസ്‌ലിം ലീഗിലെ കെയെംതൊടി മുജീബ് ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസിലെ കെ. അജിത വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവച്ച പശ്ചാത്തലത്തിലാണ് രണ്ടു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണി ധാരണയനുസരിച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ പദവി മുസ്‌ലിംലീഗിനാണ് ഇനി ലഭിക്കേണ്ടത്.
യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം മുസ് ലിം ലീഗിനും തുടർന്നുള്ള രണ്ടരവർഷം കോൺഗ്രസിനും സ്ഥാനം നൽകാനായിരുന്നു ധാരണ. എന്നാൽ ലീഗനൻറെ കാലാവധിക്ക് ശേഷം ചെയർമാൻ സ്ഥാനത്തിന് വേണ്ടി കോൺഗ്രസിൽ നിന്നും ടി.ജെ ഐസകും പി. വിനോദ് കുമാറും ശക്തമായി രംഗത്തുവന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വിവിധ തലങ്ങളിൽ നിരവധി അനുനയന ചർച്ച നടന്നെങ്കിലും വിജയിക്കാത്താതിനെ തുടർന്ന് തീരുമാനം നീണ്ടുപോകുകയായിരുന്നു. രണ്ടുപേർക്കും സ്ഥാനം വീതംവെക്കാൻ തീരുമാനമായെങ്കിലും ആദ്യടേം തങ്ങൾക്ക വേണമെന്ന ആവശ്യത്തിൽ ഇരവരും ഉറച്ചു നിന്നതോടെ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസിനൻറെ പുതിയ നഗരസഭ ചെയർമാനെ തീരുമാനമാകാത്തതിനെ തുടർന്ന് മൂന്ന് വർഷം കഴിഞ്ഞാണ് ലീഗിനെ കെയം തൊടി മുജീബ് ചെയർമാൻ സ്ഥാനം രാജിവെച്ചത്. രാജിക്ക് ശേഷവും ചെയർമാനൻറെ കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായിരുന്നില്ല. 2010-2015 കാലയളവിൽ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റും കെ.എൽ. പൗലോസ് ഡി.സി.സി പ്രസിഡനൻറെ് ആയിരുന്ന സമയത്ത് രണ്ടരവർഷത്തെ കാലാവധിയിൽ പി.പി. ആലിയും ടി.ജെ ഐസകും ചെയർമാൻ സ്ഥാനം വീതം വെക്കാൻ കെ.പി.സി.സി നിർദേശിച്ചിരുന്നെങ്കിലും ഐസകിന് ചെയർമാൻ സ്ഥാനം ലഭിച്ചിരുന്നില്ല.
28 ഡിവിഷനുകളുള്ള നഗരസഭയില്‍ യു.ഡി.എഫിനു 15 ഉം എല്‍ഡി.എഫിനു 13ഉം കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫില്‍ മുസ്‌ലിംലീഗിന് ഒമ്പതും കോണ്‍ഗ്രസിന് ആറും അംഗങ്ങൾ.
Leave a Reply