സമരാഗ്നിക്കൊപ്പം സാംസ്ക്കാരിക പ്രവർത്തകരും പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിക്കൊപ്പം സാംസ്ക്കാരിക പ്രവർത്തകരും എന്ന പ്രചാരണ ക്യാമ്പയിൻ കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളലിൻ്റെ അധ്യക്ഷതയിൽ ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ടി.ജെ ഐസക്കിനെ യോഗത്തിൽ വെച്ച് ആദരിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് ഒ.വി അപ്പച്ചൻ, സാഹിതി സംസ്ഥാന സെക്രട്ടറി സുനിൽ മടപ്പളളി, സുന്ദർരാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, കെ.കെ രാജേന്ദ്രൻ, ഒ.ജെ മാത്യു, കെ പത്മനാഭൻ , വയനാട് സക്കറിയാസ്, പി വിനോദ് കുമാർ, ,എബ്രഹാം കെ മാത്യു, പ്രഭാകരൻ സി.എസ്, വി.ജെ പ്രകാശൻ, ബാബു പിണ്ടിപ്പുഴ എന്നിവർ പ്രസംഗിച്ചു.
Leave a Reply