വാരാമ്പറ്റ സ്കൂൾ മുറ്റം ഇനി കമനീയമാകും
വാരാമ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് വാരാമ്പറ്റ ഗവ.ഹൈസ്കൂൾ മുറ്റത്ത് നടത്തുന്ന ഇന്റര്‍ലോക്ക് കട്ട പാകൽ പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ്, എച്ച്. എം ഷൈബു എൻ.കെ, റഷീദ് ഈന്തൻ, സുലൈമാൻ വി. ടി , അബ്ദുൽ ഗഫൂർ, തുടങ്ങിയവർ സംസാരിച്ചു.
മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുകയും വിദ്യാർത്ഥികൾ കാല്‍വഴുതി വീഴുകയുംചെയ്യുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാവാൻ പോകുന്ന സന്തോഷത്തിലാണ് വിദ്യാർത്ഥികളും സ്കൂൾ അധികൃതരും. വിവിധ വർണ്ണത്തിലുള്ള ഇന്റര്‍ലോക്ക് കട്ടകൾ പാകുന്നത്തോടെ സ്കൂൾ അങ്കണം കമനീയമാകും.
Leave a Reply