റേഡിയോ കോളര്‍ ഘടിപ്പിച്ച ഒരു കാട്ടാനകൂടി വയനാട്ടില്‍
മാനന്തവാടി: തണ്ണീര്‍ക്കൊമ്പനെ കൂടാതെ റേഡിയോ കോളര്‍ ഘടിപ്പിച്ച നിലയില്‍ മറ്റൊരു കാട്ടാന കൂടി വയനാട് വനാതിര്‍ത്തിലെത്തിയതായി ഉത്തരമേഖല സിസിഎഫ് കെ.എസ് ദീപ പറഞ്ഞു. കര്‍ണാടക വനംവകുപ്പ് ബന്ദിപ്പൂര്‍ മേഖലയില്‍ നിന്ന് പിടിച്ച 40 വയസ്സ് പ്രായം മതിക്കുന്ന മോഴയാനയാണ് വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി, കുറിച്യാട് റേഞ്ചുകളിലെത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പാണ് ആന വയനാട് വന്യജീവി സങ്കേതത്തിലെത്തിയത്. കര്‍ണ്ണാടക വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ ഉള്‍വനത്തില്‍ കൊണ്ടുവിട്ട ആന പിന്നീട് കേരള വനാതിര്‍ത്തിയിലെത്തുകയായിരുന്നു. ആനയുടെ സഞ്ചാരം റേഡിയോ കോളര്‍ സിഗ്നലുകള്‍ പ്രകാരം 5 മണിക്കൂര്‍ ഇടവിട്ട് കര്‍ണാടക നല്‍കുന്നുണ്ട്. എന്നാല്‍ തത്സമയ സിഗ്നലുകള്‍ ലഭിച്ചാല്‍ മാത്രമേ ആനയുടെ കൃത്യമായ സഞ്ചാരം മനസ്സിലാക്കാന്‍ കഴിയുള്ളു എന്ന് ദീപ പറഞ്ഞു. എങ്കിലും വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Leave a Reply