May 20, 2024

തണ്ണീര്‍ക്കൊമ്പന്‍ ഓപ്പറേഷന്‍; വനം വകുപ്പിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല : വനം വകുപ്പ്

0
20240208 163817

മാനന്തവാടി: തണ്ണീര്‍ കൊമ്പന്‍ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ നടപടികള്‍ പാലിച്ചണ് കാര്യങ്ങള്‍ ചെയ്തതെന്നും ഉന്നത വനപാലകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തണ്ണീര്‍ കൊമ്പനെ കേരള അതിര്‍ത്തിയില്‍ ആദ്യമായി കണ്ടത് മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ അന്നേ ദിവസം പുലര്‍ച്ചെയാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ കൊമ്പന്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയത് അല്‍ഭുതപ്പെടുത്തുകയാണ് ചെയ്തത്. തണ്ണീര്‍ കൊമ്പന്‍ വയനാടന്‍ വനമേഖലയിലേക്ക് എത്തിയ വിവരം കര്‍ണ്ണാടക വനംവകുപ്പ് കേരള വനംവകുപ്പിനെ അറിയിച്ചിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെനാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തില്‍ എത്തിയ വിവരം അറിയുന്നത്. രാവിലെ 8.54 നാണ് ആന തണ്ണീര്‍ കൊമ്പനാണെന്നത് കര്‍ണാടക വനംവകുപ്പില്‍ നിന്നും സ്ഥിരീകരണം വരുന്നത്. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നത് ദുഷ്‌ക്കരമായതിനാല്‍ മയക്ക് വെടിവെക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് രാവിലെ 10 മണിക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് ആനയെ തുരത്താനും, ആവശ്യമെങ്കില്‍ മയക്കുവെടിവെക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുന്നത്. എന്നാല്‍ ജനവാസ മേഖലയിലെത്തിയ കൊമ്പനെ തിരികെ കാടുകയറ്റുക വളരെയേറെ ബുദ്ധിമുട്ടുള്ളതും, ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മയക്കുവെടിവെക്കാന്‍ തീരുമാനമെടുത്തത്. അനുയോജ്യമായ സമയത്ത് തന്നെയാണ് നടപടികള്‍ ആരംഭിച്ചതെന്നും നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുത്ത ടീം അംഗങ്ങളാണ് ഈ ദൗത്യത്തിലും പങ്കാളിയായത്.കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കാട്ടാനയെ മയക്കുവെടിവെക്കുന്നതിന് മുന്നോടിയായി പ്രത്യക്ഷത്തില്‍ നിരീക്ഷിക്കുന്ന സമയത് യാതൊരു അപാകതയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തണ്ണീര്‍ കൊമ്പന്റെ പുറത്ത് ഷെല്ലറ്റ് കൊണ്ടുള്ള പാടുകള്‍ സ്വാഭാവികമായും ഉണ്ടാവും. വെള്ളിയാഴ്ച രാത്രി 10.30 മണിക്ക് മയക്ക് വെടിവെച്ച കാട്ടാനയെ കൊണ്ടു പോവുമ്പോള്‍ മുത്തങ്ങ വെച്ച് പരിശോധിച്ചിരുന്നുവെന്നും, ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ബന്ദിപ്പൂരിലെത്തിച്ചതെന്നും ഒന്നര മണിയോടെ വാഹനത്തില്‍ തന്നെ കാട്ടന ചെരിയുകയായിരുന്നു എല്ലാ നിയമങ്ങളും പാലിച്ചാണ് കാട്ടാനയെ മയക്ക് വെടിവെച്ചതും വാഹനത്തില്‍ കൊണ്ട് പോയതെന്നും വനപാലകള്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ ഉത്തരമേഖല സി.സി.എഫ്.കെ.എസ്. ദീപ, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.മാര്‍ട്ടിന്‍ ലോവല്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ദിനേഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന. എ, അസി വെറ്ററിനറി സര്‍ജന്‍ ഡോ. അജീഷ് മോഹന്‍ ദാസ് എന്നിവര്‍ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *