December 14, 2024

പിന്നാക്ക വായ്പ പദ്ധതി:വിതരണോദ്ഘാടനം നടത്തി

0
Img 20240208 195319

 

മുള്ളന്‍കൊല്ലി: സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംഘങ്ങള്‍ക്ക് അനുവദിച്ച പിന്നാക്ക വായ്പ പദ്ധതി ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 23 കുടുംബശ്രീ സംഘങ്ങള്‍ക്ക് 2.12 കോടി രൂപയാണ് വിതരണം ചെയ്തത്. സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് കോര്‍പ്പറേഷന്‍ വായ്്പ പദ്ധതി ആരംഭിച്ചത്. 235 ഗുണഭോക്താക്കള്‍ക്കാണ് വായ്്്പ അനുവദിച്ചത്. പഞ്ചായത്ത്് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷയായി. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ ക്ലീറ്റസ്് ഡി സില്‍വ, വാര്‍ഡ് അംഗങ്ങളായ ജെസ്സി സെബാസ്റ്റ്യന്‍, സുധ നടരാജന്‍, അസിസ്റ്റന്റ് സെക്രട്ടറി ഡി തദയൂസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, ജോബിനി ബെന്നി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *