December 14, 2024

15 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി

0
20240209 183337

 

 

പുല്‍പ്പള്ളി: ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും പാടിച്ചിറ പാറക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 15 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് ചൂഴിക്കര വീട്ടില്‍ ഷൈജു (49) വിന്റെ പേരില്‍ കേസെടുത്തു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി.ഡി സാബു, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ പി.ആര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി ശിവന്‍, എം.പി ഷെഫീഖ്, വനിത എക്‌സൈസ് ഓഫീസര്‍ എന്‍.എസ് ശ്രീജിന, ഡ്രൈവര്‍ കെ.പി വീരാന്‍കോയ തുടങ്ങിയവരും ഉണ്ടായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *