സ്തുത്യര്‍ഹമായ സേവനത്തിന് ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി ജില്ലാ പോലീസ് മേധാവി ടി. നാരായണൻ
കൽപ്പറ്റ: സ്തുത്യര്‍ഹമായ സേവനത്തിന് സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹിബിൽ നിന്നു വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു കെ. ജോസ്, തൊണ്ടര്‍നാട് എസ്.ഐ എം.വി. ശ്രീദാസന്‍ എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ആയിരിക്കെ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിനാണു വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന് ബഹുമതി ലഭിച്ചത്. കടവന്ത്ര എസ്.എച്ച്.ഒ ആയിരിക്കെ ഇലന്തൂര്‍ നരബലി കേസിലെ അന്വേഷണ മികവിന് ബിജു കെ. ജോസിനും, ചന്തേരയിലെ എസ്.ഐ ആയിരുന്ന സമയത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലൊടിയിലെ എം. പ്രിജേഷ് കൊലപാതക കേസിലെ അന്വേഷണ മികവിന് എം. വി. ശ്രീദാസനും ബഹുമതി ലഭിച്ചു.
Leave a Reply