December 14, 2024

മാനന്തവാടിയില്‍ വ്യാപാരി ഹര്‍ത്താല്‍ ;ആനയെ മയക്കുവെടി വയ്ക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

0
Eieg6j250811

 

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ പെട്ട ചാലിഗദ്ദയില്‍ കാട്ടാന അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തിലെ വനം വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചും നാട്ടുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാനന്തവാടിയില്‍ വ്യാപാരി ഹര്‍ത്താല്‍. ഇന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ കടകള്‍ അടച്ചിട്ടുകൊണ്ട് പ്രതിഷേധക്കാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ മാനന്തവാടി മര്‍ച്ചന്റ്‌സ്അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.അതേസമയം ആനയെ മയക്കുവെടി വയ്ക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഉടൻ ഉത്തരവിറങ്ങുമെന്നും മന്ത്രി അറിയിച്ചു. മാനന്തവാടിയിൽ എത്തിയ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടർക്കുമെതിരെ വൻ ജനരോഷമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അറിയിപ്പ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *