വയനാട്ടിലെ സമൂഹ്യജീവിതത്തെ വന്യമൃഗ ശല്യം തകര്‍ത്തു; മുഖ്യമന്ത്രി അടിയന്തരയോഗം വിളിക്കണം: അഡ്വ. ടി സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട്ടിലെ സാമൂഹ്യ ജീവിതത്തെ വന്യമൃഗ ശല്യം തകര്‍ത്തിരിക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം.എല്‍.എ പട്ടാപകല്‍ പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് അജീഷിന്റെ മരണം.സര്‍ക്കാരിന്റെ ഗുരുതര അനാസ്ഥ ഇക്കാര്യത്തിലുണ്ട്. കാടും നാടും തമ്മില്‍ വേര്‍തിരിക്കാന്‍ നടപടി വേ ണം. ഇതുണ്ടാവുന്നില്ല. വന്യമൃഗങ്ങള്‍ക്കുള്ള ആവാസ വ്യവസ്ഥ വനത്തിലുണ്ടാക്കാന്‍ നടപടി വേണം. ട്രഞ്ചിംഗ്, കല്‍മതിലുകള്‍ ഫെന്‍സിംഗുകള്‍ എന്നിവ നിര്‍മ്മിച്ചു കൊണ്ട് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ നടപടിയുണ്ടാകണം. ഇക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ പരാജയമാണ്. ഇതിന് മുമ്പ് വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്ന് ഭക്ഷിച്ചിട്ട് ആ യുവാവിന്റെ കുടുംബത്തെ ഒന്ന് സന്ദര്‍ശിക്കാന്‍ പോലും ജില്ലയുടെ ചുമതലയുണ്ടായിട്ടും വനംമന്ത്രി തയ്യാറായില്ല. മന്ത്രിസഭയിലെ ആരും തിരിഞ്ഞു നോക്കിയില്ല. റേഡിയോ കോളറിട്ട ആനയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍. ഈ ആന ജനവാസ കേന്ദ്രത്തിലിറങ്ങുമ്പോള്‍ അത് ട്രാക്ക് ചെയ്യാന്‍ വനം വകുപ്പിന് കഴിയണം. ഇത് നടക്കാത്തത് വനം വകുപ്പി ന്റെ ഗുരുതര വീഴ്ചയാണ്. മനുഷ്യന്റെ ജീവന് വയനാട്ടില്‍ ഒരു വിലയുമില്ലാതെ വന്യമൃഗങ്ങള്‍ക്ക്മുമ്പില്‍ മരണത്തിന് കീഴടങ്ങേണ്ട അവസ്ഥയാണുള്ളത്. ഇതില്‍ ഒന്നാം പ്രതി വനം വകുപ്പും മന്ത്രിയുമാണ്. അതീവ ഗൗരവമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അടിയന്തര നടപടികളുണ്ടാപണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
Leave a Reply