October 8, 2026

കാട്ടാനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു

0
Img 20240211 131101
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി വിതയ്ക്കുകയും, ഒരു യുവാവിന്റെ ജീവന്‍ കവരുകയും കൊലയാളി കാട്ടാന ബേലൂര്‍ മഖ്‌നയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. സി സി എഫുമാരായ മുഹമ്മദ് ഷബാബ്, ദീപ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേഷ്, നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം, സോഷ്യല്‍ ഫോറസ്റ്റ് എസി എഫ് ഹരിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടക്കുന്നത്. വെറ്ററിനറി സര്‍ജന്‍ അജേഷ് മോഹന്‍ ദാസിന്റെ നേതൃത്വത്തില്‍ മറ്റ് മൂന്ന് വെറ്ററിനറി സര്‍ജന്‍മാരുമടങ്ങുന്ന സംഘമാണ് മയക്കുവെടിക്കായുള്ളത്. നിലവില്‍ ആന കേരള അതിര്‍ത്തിയില്‍ നിന്നും വിട്ട് കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലെത്തിയതായാണ് സൂചന. അനുയോജ്യമായ സ്ഥലത്ത് കിട്ടിയാല്‍ മാത്രമേ മയക്കുവെടി വെക്കൂ. എന്നാല്‍ മയക്കുവെടി വെച്ചാല്‍ കാട്ടാനയെ തിരികെ കാട്ടിലേക്ക് വിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലയാളി ആനയെ ആന ക്യാമ്പിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *