കാട്ടാനയുടെ സിഗ്‌നല്‍ ലഭിച്ചു
മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ ബേലൂര്‍ മഖ്‌നയുടെ കോളര്‍ ഐഡി സിഗ്‌നല്‍ ലഭിച്ചതായി വനം വകുപ്പ് സ്ഥിരീകരിച്ചു. ബാവലിക്ക് സമീപം ഉള്‍വനത്തിലേക്ക് നാല് കിലോമീറ്ററോളം മാറി ചെമ്പകപ്പാറ മേഖലയില്‍ നിന്നുമാണ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. വനം വകുപ്പ് സംഘം ആനയുടെ സിഗ്‌നല്‍ ലഭിച്ചിടത്തേക്ക് പുറപ്പെട്ടു. ബാവലി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാട്ടാന കര്‍ണാടക വനമേഖലയിലേക്ക് കടക്കുന്നതിന് മുമ്പേ അനുയോച്യമായ സാഹചര്യം ഒത്തുവന്നാല്‍ മയക്കുവെടിക്കാനുള്ള സാധ്യതയാണ് വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.
Leave a Reply