വീട്ടുമുറ്റത്ത് ആന ആക്രമിക്കപ്പെട്ട് ഒരാൾ കൊല്ലപെട്ട സംഭവം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ യുവജനതാദൾ( എസ്) വയനാട് ജില്ലാ കമ്മിറ്റി
മാനന്തവാടി :
മാനന്തവാടി : കല്ലുവയൽ പടമലയിൽ വച്ച് ട്രാക്ടർ ഡ്രൈവർ അജിയെ അയൽവാസിയുടെ വീട്ടുമുറ്റത്ത് വച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തുകയുണ്ടായി, ഇത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടാന തൊട്ടടുത്ത പ്രദേശത്തുണ്ട് എന്ന് അറിഞ്ഞിട്ടു പോലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനയെ തുരത്താൻ ഉള്ള നടപടികൾ സ്വീകരിച്ചില്ല. അതുകൊണ്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായത് കുറച്ചുനാളുകളായി വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽ കരടിയെയും , കാട്ടാന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയ അക്രമകാരികളായ വന്യമൃഗങ്ങളെ അതിഭീകരമായ അവസ്ഥയിൽ കാണുന്നുണ്ട് ഇതിനെതിരെ വനം വകുപ്പ് ഊർജിതമായ ശ്രമം നടത്തിയില്ലെങ്കിൽ ഇനിയും വയനാട്ടിലെ ഗ്രാമപ്രദേശങ്ങളിലും, നഗര പ്രദേശങ്ങളിൽ നിന്നു പോലും ജീവൻ അപഹരിക്കപ്പെട്ടേക്കാം. ഈ അവസ്ഥ ഇനിയും തുടർന്നാൽ യുവജനതാദൾ എസിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു .
ജില്ലാ പ്രസിഡന്റ് സൈഫ് വൈത്തിരി, ജില്ലാ സെക്രട്ടറി അനൂപ് മാത്യു,അമീർ അറക്കൽ,ഉനൈസ് കല്ലൂർ,നവാസ് കൽപ്പറ്റ,റംഷീദലി കൽപ്പറ്റ,ആദർശ് കൽപ്പറ്റ, റിസ്വാൻ ജാസിർ, സനൽ പുൽപ്പള്ളി, റസാഖ് തരുവണ, സംസാരിച്ചു.
Leave a Reply