അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്തുലക്ഷം രൂപ ധനസഹായം നൽകുന്നു :കൈത്താങ്ങാകുന്നത് രൂപതയുടെ സാമൂഹ്യ സേവന വിഭാഗം ( ഡബ്ലിയു എസ് എസ് എസ് ആന്റ് ബിയോവിൻ ആഗ്രോ റിസേർച്ച് )
മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശിയായ ശ്രീ അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ( ഡബ്ല്യൂ എസ്. എസ് ) ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരിൽ മാനന്തവാടി യിലുള്ള ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടുന്നതാണ്. കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജീഷ് പനച്ചിയിൽ വളരെ നല്ല ഒരു സംഘാടകനും ഇടവകയിലെ സജീവ പ്രവർത്തകനും കൈക്കാരനും കൂടിയായിരുന്നു. അജീഷിന്റെ അകാല നിര്യാണത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസർച്ചും അഗാധദുഃഖം രേഖപ്പെടുത്തി. പത്രസമ്മേളനത്തിൽ ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിങ്ങ് ഡയറക്ടർ റവ. ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ബയോവിന്‍ ജനറല്‍ മാനേജര്‍ റവ. ഫാ. ബിനു പൈനുങ്കല്‍, രൂപതാ പി.ആര്‍.ഓ. റവ. ഫാ. നോബിള്‍ പാറക്കല്‍, ബയോവിന്‍ പ്രോഗ്രാം ഓഫീസർ ജോസ് പി. എ. പര്‍ച്ചേസ് മാനേജര്‍ ഷാജി കുടക്കച്ചിറ പങ്കെടുത്തു.
Leave a Reply