മനസാക്ഷി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു
കല്‍പ്പറ്റ: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്.ആര്‍.എഫ്) ജില്ലാ കമ്മിറ്റി ജില്ലയില്‍ 13ന് മനസാക്ഷി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യം നിരവധി ജീവനുകള്‍ അപകടത്തിലാക്കുന്ന സാഹചര്യത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങളും അധികാര വൃന്ദങ്ങളും പരാജയപെടുകയും വയനാടന്‍ ജനത പാലായനത്തിന്റെയൊ കുടിയൊഴിപ്പിക്കലിന്റെയൊ സാഹചര്യം അഭിമുഖീകരിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്റെ പക്ഷം നില്‍ക്കുന്നവര്‍ക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രധിഷേധ സൂചനകളുടെ ആദ്യ പടിയെന്നോണം 13ന് ജില്ലയില്‍ സംഘടനയുടെ നേതൃത്വത്തില്‍ മനസാക്ഷി ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 5 വരെയുള്ള ഹര്‍ത്താല്‍ നിര്‍ബന്ധിതമല്ലെന്നും മനസാക്ഷി മരവിക്കാത്ത മുഴുവന്‍, കാര്‍ഷിക, വ്യാപാര, മോട്ടോര്‍ തൊഴിലാളി സംഘടനകളും ഈ ഹര്‍ത്താലിനോട് സഹകരിച്ചു വയനാടിന്റെ മോചനത്തിനായി അണിനിരക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു.
Leave a Reply