കിഴക്കിന്റെ ലൂര്‍ദ് പള്ളിക്കുന്നിലമ്മ; മരിയന്‍ ഗാനം പ്രകാശനം ചെയ്തു
പള്ളിക്കുന്ന്: വോയിസ് ഓഫ് ആദമിന്റെ ബാനറില്‍ പള്ളിക്കുന്ന് തിരുനാളിനോട് അനുബന്ധിച്ച് പള്ളിക്കുന്ന് ഇടവക വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങരയും, ഇടവക ദേവാലയവും ചേര്‍ന്ന് അജിത് ബേബി പുറത്തിറക്കുന്ന ഏറ്റവും പുതിയ മരിയന്‍ ഗാനം ‘കിഴക്കിന്റെ ലൂര്‍ദ് പള്ളിക്കുന്നിലമ്മ ‘കോഴിക്കോട് രൂപത മെത്രാന്‍ റൈറ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് ഇടവക വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങരയുടെയും, സഹ. വികാരി. ഫാ. സിജു ഒലിക്കരയുടെയും തീര്‍ത്ഥാടന ജനത്തിന്റെയും സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തിറക്കി. പള്ളിക്കുന്ന് പള്ളിയോട് ചേര്‍ന്ന് പുറത്തിറക്കിയ ഈ ഗാനത്തിന്റ രചന ഫാ. ബോബിത് തോമസ് എം.ഐ.യും മ്യൂസിക് അജിത് ബേബിയുമാണ്. ഗായകന്‍ വില്‍സണ്‍ പിറവവും പള്ളിക്കുന്ന് പള്ളി ഗായക സംഘം എന്‍.എം ആന്റണി, ബിജു തോമസ്, അഭിന ആന്റണി, അനന്യ ആന്റണി, നേഹ മാര്‍സല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ നിര്‍മാണം ഷിനോജ് ജോര്‍ജ് മുട്ടപ്പള്ളിയും, സംവിധാനം എന്‍.എം. ആന്റണിയുമാണ്. കോര്‍ഡിനേഷന്‍ ഫാ. സിജു ഒലിക്കരയും, ഓര്‍ഗസ്‌ട്രേഷന്‍ വി.ജെ. പ്രതീഷും ആണ്.
Leave a Reply